കേരളത്തിലെ സർക്കാർ ജീവനക്കാർക്കു ഏക സംഘടന എന്ന ആശയം തകർത്തെറിഞ്ഞ 1964 നു ശേഷം കേരളത്തിലെ സർവ്വീസ് സംഘടനകളുടെ വേലിയേറ്റമാണുണ്ടായത്. ചെറുതും വലുതുമായി ഓരോ രാഷ്ട്രീയ പാർട്ടിക്കും കീഴിൽ സർവ്വീസ് സംഘടനകളുണ്ടായി. മാതൃ രാഷട്രീയ പാർട്ടി പിളരുമ്പോഴെല്ലാം സർവ്വീസ് സംഘടനകളും,പിളരുകയെന്ന പ്രക്രിയാവിശേഷം അവിരാമം തുടർന്നു.
കേരളത്തിലെ സർക്കാർ ജീവനക്കാരെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ മൊത്തമായി കണക്കു പറഞ്ഞു വീതിച്ചെടുത്ത അഭിശപ്തമായ ഒരു കാലഘട്ടത്തിൽ, മറ്റൊരു മാർഗ്ഗമില്ലാതെ ആത്മാഭിമാനപ്ര ചോദിതരായ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് രൂപം നൽകിയ സംഘടനയാണ് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ.