എസ്.ഇ.യു സംസ്ഥാന സമ്മേളനം തൃശൂരില്‍ ആരംഭിച്ചു.
തൃശൂര്‍: എസ്.ഇ.യു 40-ാം സംസ്ഥാന സമ്മേളനത്തിനു തൃശ്ശൂരിൽ തുടക്കമായി. എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് പതാക ഉയർത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ് റഷിദ്, ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷാ, എസ.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി ആമിർ കോഡൂർ ട്രെഷറര്‍ നാസർ നങ്ങാരത്ത്, ബീരു പി മുഹമ്മദ്, കെ അബ്ദുൽ ബഷിർ, ഹമിദ് കുന്നുമേൽ സി പി ഹംസ,.മാട്ടി മുഹമ്മദ്, പി എം നൗഷാദ്, റഈസ്, എ കെ ഷെരിഫ്, മുഹമ്മദ് ഷൗക്കത്തലി, നൗഷാദ് തളിക്കുളം, ഹംസ മന്ദലാംകുന്നു തുടങ്ങിയവര്‍ സംബന്ധിച്ചു. തുടർന്ന് ആത്മാവ് നഷ്ടപ്പെടുന്ന അധികാര വികേന്ദ്രീകരണം എന്ന വിഷയത്തിൽ നടന്ന സെമിനാർ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ് റഷിദ് ഉദ്ഘാടനം ചെയ്തു. അഡ്വ. മുഹമ്മദ് ഷാ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഹാറൂൺ റഷിദ്, സെക്രട്ടറി പി കെ ഷാഹുൽ ഹമിദ്, പി ഐ അബ്ദുള്ള ബാബു, കെ കെ ഹംസ, അബ്ദുസ്സലാം തിരുവട്ടൂർ എന്നിവർ പ്രസംഗിച്ചു.സി ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. അലിമോൻ സ്വാഗതവും എ കെ ഷെരിഫ് നന്ദിയും പറഞ്ഞു.

State Employees Union (SEU)
State Employees Union is an organization formed by a group of youths who were in desperate need of self-respect in a critical era where the government employees of Kerala have been divided by the mainstream political parties.

Add a Comment